You are currently viewing വിവാഹ വാർഷികത്തിന് ഭാര്യയ്ക്ക് കൊടുക്കാവുന്ന 3 കിടിലൻ സമ്മാനങ്ങൾ

വിവാഹ വാർഷികത്തിന് ഭാര്യയ്ക്ക് കൊടുക്കാവുന്ന 3 കിടിലൻ സമ്മാനങ്ങൾ

“ഡാ വെഡ്‌ഡിങ് ആനിവേഴ്സറി  വരുവാണ്, അവൾക്കൊരു കിടിലൻ സമ്മാനം കൊടുത്ത് ഞെട്ടിക്കണം.

നീ ഇപ്രാവശ്യം അനുവിന് കൊടുത്ത ഗിഫ്റ് എന്താണ്, നിനക്കു വേറെ വല്ല വെറൈറ്റി സജഷനുമുണ്ടെങ്കിൽ പറ.”


വിവാഹവാർഷികത്തിനു പ്രിയപ്പെട്ട ഭാര്യയെ സന്തോഷിപ്പിക്കേണ്ടേ? 

ഒരു അടിപൊളി സമ്മാനം(Wedding Anniversary Gifts)കൊടുത്ത് അവളെ ഞെട്ടിപ്പിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടാവില്ലേ? 


എന്നാൽ ആണുങ്ങൾ മിക്കപ്പോഴും  കുടുങ്ങി പോകുന്ന ഒരു ചോദ്യമുണ്ട്. 

“എന്ത് സമ്മാനിക്കും?”


കാലം മാറി. കോമൺ  ആയ സമ്മാനത്തേക്കാൾ, വ്യക്തിപരമായ സമ്മാനമായിരിക്കും കൂടുതൽ ഇഷ്ട്ടമാകുന്നത്. അങ്ങനൊരു സമ്മാനം കാണുമ്പോൾ  അവൾക്കുണ്ടാകുന്ന സന്തോഷം വേറെ തന്നെയായിരിക്കും.


ഏറെ വ്യത്യസ്തവും മനോഹരവുമായ ഈ 3 സമ്മാനങ്ങൾ നോക്കാം. നിങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ അടയാളപ്പെടുത്തുന്ന ഏറ്റവും വ്യക്തിപരമായ ഈ സമ്മാനങ്ങൾ പ്രിയതമയെ ഉറപ്പായും ഞെട്ടിപ്പിക്കും.

1. ഓർമകൾ പൂക്കുന്ന കാൻവാസ്

നിങ്ങൾ തമ്മിലുള്ള  ആത്മബന്ധം വിളിച്ചോതുന്ന ഒട്ടേറെ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ആ  നിമിഷങ്ങളെ ചിലപ്പോഴൊക്കെ ക്യാമറയിൽ പകർത്തിയിട്ടും ഉണ്ടാകാം. എന്നാൽ ഹൃദ്യമായ ആ നിമിഷങ്ങൾ വലിയൊരു കാൻവാസിൽ, വർണ്ണശബളമായി കാണൂമ്പോഴോ. 

നിങ്ങൾക്കു തോന്നുന്നില്ലേ അങ്ങനൊരു സമ്മാനം ഭാര്യക്ക് കൊടുക്കാൻ?

ഡിജിറ്റൽ സ്മഡ്ജ്(Digital Sudge) ചെയ്ത്, വരച്ചതുപോലെ തോന്നിക്കുന്ന  അഴകാർന്ന ഒരു സമ്മാനമാണ്  “Digital photo to art”. എന്നാൽ കൈ കൊണ്ട്  വരക്കുന്നതിന്റെ  അത്ര ചിലവും ഇല്ല.

ഈ സമ്മാനത്തിന്റെ പ്രത്യേകതകൾ ?

  • ഓർമ്മകൾ എന്നും പുത്തനായി നിലനിൽക്കുന്നു 

ഡിസൈൻ പ്രിന്റ് ചെയ്യുന്നത് സിന്തറ്റിക് പേപ്പറിൽ ആയതു കൊണ്ട് എത്ര നാൾ കഴിഞ്ഞാലും കളർ മങ്ങില്ല.അതുകൊണ്ട് എത്ര കാലം കഴിഞ്ഞാലും ഡിസൈൻ അത് പോലെ ഉണ്ടാകും.

ഡിസൈൻ  മാറ്റ് ലാമിനേഷൻ ആണ് ചെയ്യുന്നത്.അത് കൊണ്ട് ഡിസൈനിൽ പൊടിയോ ചെളിയോ പറ്റിയാലും വൃത്തിയാക്കാൻ സാധിക്കുന്നതാണ്.

  • നിങ്ങളുടെ ആശംസകൾ ഡിസൈനിൽ ഉൾപെടുത്താൻ പറ്റുന്നതാണ്.
  • ഓർഡർ ചെയ്ത് 6 മുതൽ 8 ദിവസത്തിനകം കേരളത്തിൽ എവിടെയും ഹോം ഡെലിവറി  ചെയ്യുന്നു.

ഈ  സമ്മാനം ഇപ്പോൾ തന്നെ ഓർഡർ ചെയ്യണം എന്ന് തോന്നുണ്ടോ ?

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഓർഡർ ചെയ്യാം.  

2.പെൻസിലിൽ വിരിയുന്ന പ്രണയം 

നിങ്ങളുടെ മനസിലെ പ്രണയം തുറന്നുകാട്ടാനുള്ള ഒരു അവസരമാണ്  വിവാഹ വാർഷികം.

പ്രണയം വിളിച്ചോതുന്ന ഈ അഴകാർന്ന സമ്മാനത്തിലൂടെ ഭാര്യയെ ഒരു നിമിഷം വൈകാരികമായി സ്തബ്ദതയാക്കാം. നിങ്ങളുടെ പ്രണയം ഈ പെൻസിലിൽ പൂത്തുലയട്ടെ.

അതിവിശിഷ്ടവും സമാനതയുമില്ലാത്ത ഒരു സമ്മാനമാണ് ഭാര്യക്ക് കൊടുക്കേണ്ടതെങ്കിൽ തീർച്ചയായും Pencil Micro Art ഗിഫ്റ് ചെയ്യാവുന്നതാണ്.  ഭാര്യയോടുള്ള നിങ്ങളുടെ പ്രണയം വാക്കുകളായോ, പ്രതീകങ്ങളായോ നിങ്ങൾക്കീ സമ്മാനത്തിൽ കൊത്തിവെയ്ക്കാം. 

ഒരല്പം എക്സ് സൈറ്റഡ് ആണല്ലേ, അപ്പോൾ ഭാര്യയുടെ കാര്യം പറയാനുണ്ടോ. ഇങ്ങനൊരു സമ്മാനം കണ്ടു ഞെട്ടി തരിച്ചു നില്കുന്ന ഭാര്യയെ കാണണോ?


ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം .


എന്ത് കൊണ്ട്  Pencil Micro Art?

  •  ക്രീയേറ്റീവ് ആയിട്ടുള്ള ഒരു സമ്മാനം.
  • നിങ്ങൾക്കു ഇഷ്ടമുള്ള font type ഇൽ അവരുടെ പേര് കൊത്തി വെക്കാം.
  • ഒരു ക്യൂട്ട് പാവയുടെ കൂടെ മനോഹരമായ ബോക്സിൽ ഇത് കൊടുത്താൽ അവൾ എന്തായാലും ഹാപ്പി ആകും 

3.സ്നേഹത്തിൽ ചാലിച്ച നിറക്കൂട്ട് 

നിങ്ങളുടെ സ്നേഹത്തെ ഒരു അക്രിലിക് പെയ്ന്റിങ്ങിന്റെ (Acrylic Painting) നിറക്കൂട്ടിനുള്ളിൽ ഒളിപ്പിച്ചു നല്കിയാലോ ? 

സ്വന്തം ചിത്രം വരച്ചു കിട്ടാൻ ആരാണ് ഇഷ്ട്ടപ്പെടാത്തത് ?

Acrylic Painting

അക്രിലിക് പൈന്റിങ്ങും ഓയിൽ പൈന്റിങ്ങും ഒരു പോലെ ആണ് .

പക്ഷെ ഓയിൽ പൈന്റിങ്ങിനെ അപേക്ഷിച്ചു മഷി പെട്ടെന്ന് ഉണങ്ങുന്നതിനാൽ അക്രിലിക് പെയിന്റിംഗ് പെട്ടെന്ന് തന്നെ വരച്ചു പൂർത്തിയാക്കാൻ പറ്റും.


പ്രിയപ്പെട്ടവർക്കുള്ള  സ്നേഹ സമ്മാനം നേരത്തെ തന്നെ  നിങ്ങളുടെ കൈകളിൽ എത്തുന്നു. 


ഒരു പ്രീമിയം ഗിഫ്റ് ആണ് ഭാര്യക്ക് കൊടുക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ വേറൊന്നും നോക്കേണ്ടതില്ല. ഇന്നു തന്നെ ഓർഡർ ചെയ്യാം.

വിവാഹവാര്ഷികത്തിൽ ഈ ചിത്രം സമ്മാനിക്കുമ്പോൾ ഭാര്യയുടെ മുഖത്തു സന്തോഷം നിറയും.  ആ നിമിഷമായിരിക്കും പിന്നീട് നിങ്ങൾ എന്നെന്നും ഓർത്തിരിക്കുക.


അക്രിലിക്  ഹാൻഡ്‌മേട്  പോർട്രൈറ്: കൂടുതലറിയാം

  • മനോഹരമായ ഓർമകളെ അഴകാർന്ന ചിത്രത്തിലൂടെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.

നിങ്ങൾക്കിഷ്ടമുള്ള നിറങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെ ഈ സമ്മാനം കൂടുതൽ വ്യക്തിപരവും അതുല്യവുമായി തീരുന്നു.

ബാക്ക്ഗ്രൗണ്ട് നിറങ്ങളും നിങ്ങൾക്ക് നിർദേശിക്കാം .

  • ചിത്രം വരച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായം അറിയാൻ അയച്ചു തരും.
  • ഡിസൈനിൽ ചേർക്കേണ്ട ആശംസാവാചകങ്ങൾ  നിങ്ങള്ക്ക് നൽകാം . 

ഈ മൂന്നു സമ്മാനങ്ങൾ നിങ്ങളുടെ വിവാഹ വാർഷിക ദിനത്തെ കൂടുതൽ സന്തോഷകരമാക്കും എന്ന് സംശയമില്ല. 

ഇനിയും ആലോചിക്കണോ?

Be an Action Taker


വെറൈറ്റി സജഷൻ ചോദിക്കുന്ന സുഹൃത്തുകൾക്ക് വേണ്ടി ഈ ആർട്ടിക്കിൾ  ഷെയർ ചെയ്യൂ. 

അവരുടെ വിവാഹ വാർഷിക ദിനവും കൂടുതൽ മനോഹരമാകട്ടെ.


മനോഹരമായ മറ്റു സമ്മാനങ്ങളെ കുറിച്ചറിയുന്നതിനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ.  


NB: അനുമതിയില്ലാതെ ഒരു സാമൂഹ്യമാധ്യമങ്ങളിലും നിങ്ങളുടെ ഫോട്ടോ ഞങ്ങൾ ഷെയർ ചെയ്യുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ അല്ല .